നെ​ടു​മ്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി മേ​ഖ​ല മ​ർ​ച്ചന്‍റ്സ് വെ​ൽ​ഫ​യ​ർ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി ആ​നു​കൂ​ല്യ വി​ത​ര​ണം അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽഎ ​നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കെ മ​ര​ണ​പ്പെ​ടു​ന്ന വ്യാ​പാ​രി​യു​ടെ ആ​ശ്രി​ത​ർ​ക്കാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​രി​യാ​ട് യൂ​ണി​റ്റ് അം​ഗ​മാ​യ ക​ലാ​ദേ​വി​യു​ടെ കു​ടും​ബ​ത്തി​നാ​ണ് എംഎ​ൽഎ ​ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യ​ത്.​ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.ജെ. ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സി.പി. ത​രി​യ​ൻ, കെ.ബി. സ​ജി, ബി​ന്നി ത​രി​യ​ൻ, ഷാ​ജു സെ​ബാ​സ്റ്റ്യ​ൻ, പി.കെ. എ​സ്തോ​സ്, ടി.എ​സ്. മു​ര​ളി, എ.വി. രാ​ജ​ഗോ​പാ​ൽ, കെ.ജെ. പോ​ൾ​സ​ൺ, ഷൈ​ബി ബെ​ന്നി, ജി​ന്നി പ്രി​ൻ​സ്, മാ​യ പ്ര​കാ​ശ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.