വൈ​പ്പി​ൻ: വൈപ്പിൻ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലേ​ക്ക് വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന ചൊ​വ്വ​ര ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ലേ​ക്ക് ആ​ലു​വ 110 കെ​വി സ​ബ്സ്റ്റേ​ഷ​നി​ൽ നി​ന്ന് 11 കെ​വി യു​ജി കേ​ബി​ൾ ഫീ​ഡ​ർ സ്ഥാ​പി​ക്കാ​ൻ 4.99 കോ​ടി രൂ​പ​യു​ടെ​യും ചൊ​വ്വ​ര​യി​ൽ പു​തി​യ പ​മ്പു​സെ​റ്റി​നാ​യി 2.40 കോ​ടി രൂ​പ​യു​ടെ​യും ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി കെ.എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

ചൊ​വ്വ​ര ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ലെ വൈ​ദ്യു​തി ത​ട​സം മൂ​ലം വൈ​പ്പി​നി​ൽ അ​ടി​ക്ക​ടി കു​ടി​വെ​ള്ള ക്ഷാ​മം ഉ​ണ്ടാ​കു​ന്നു​വെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. സ്റ്റേ​റ്റ് പ്ലാ​നി​ലെ അ​ഡീ​ഷ​ണ​ൽ പ്രൊ​പ്പോ​സ​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഫ​ണ്ട് ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. മു​ന​മ്പം ഭാ​ഗ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ചെ​റാ​യി ജം​ഗ്ഷ​ൻ മു​ത​ൽ കോ​ൺ​വന്‍റ് ഫീ​ഡ​ർ ലൈ​ൻ സ്ഥാ​പി​ക്കാ​ൻ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്താ​ൻ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പി​പി​ഡി വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി നി​യ​മസ​ഭ​യി​ൽ പ​റ​ഞ്ഞ​താ​യും എംഎ​ൽഎ ​അ​റി​യി​ച്ചു.