അ​ങ്ക​മാ​ലി: റോ​ജി എം.​ ജോ​ണ്‍ എ​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 48 സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന വാ​യ​ന​യു​ടെ വി​സ്മ​യ ലോ​കം പ​ദ്ധ​തി​യ്ക്ക് തു​ട​ക്കം​കു​റി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മൂ​ക്ക​ന്നൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഓ​ര്‍​ഫ​നേ​ജ് ഹൈ​സ്‌​കൂ​ളി​ല്‍ സി​യാ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​സ്.​ സു​ഹാ​സ് നി​ര്‍​വ​ഹി​ച്ചു.

സ്‌​കൂ​ള്‍ ലൈ​ബ്ര​റി​യി​ലേ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ള്‍ അ​ദ്ദേ​ഹം സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റി. മൂ​ക്ക​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​വി. ബി​ബീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എ​സ്ടി സ​ഭ സു​പ്പീ​രി​യ​ര്‍ ബ്ര​ദ​ര്‍ ഡോ. ​വ​ര്‍​ഗീ​സ് മ​ഞ്ഞ​ളി, സ്‌​കി​ല്‍​സ് എ​ക്‌​സ​ല​ന്‍​സ് സെ​ന്‍റ​ര്‍ ക​ണ്‍​വീ​ന​ര്‍ ടി.​എം. വ​ര്‍​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി ജോ​ര്‍​ജ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ഗ്രേ​സി ചാ​ക്കോ, സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സോ​ണി​യ വ​ര്‍​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ബ്രി​ജ്‌​ലാ​ല്‍ തുടങ്ങിയവർ പങ്കെടുത്തു.