കോ​ത​മം​ഗ​ലം: പ​രി​ക്ക് വ​ക​വ​യ്ക്കാ​തെ ആ​ല്‍​ബ​ര്‍​ട്ട് ജാ​വ​ലി​ന്‍ പാ​യി​ച്ച​ത് സ്വ​ര്‍​ണ​ത്തി​ലേ​ക്ക്. സീ​നി​യ​ര്‍ വി​ഭാ​ഗം ജാ​വ​ലി​ന്‍ ത്രോ​യി​ലാ​ണ് മാ​ര്‍ ബേ​സി​ല്‍ സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ ആ​ല്‍​ബ​ര്‍​ട്ട് കെ.​ജോ​ണ്‍ 4.53 മീ​റ്റ​ർ ജാ​വ​ലി​ൻ പാ​യി​ച്ച് സ്വ​ര്‍​ണം നേ​ടി​യ​ത്.

തോ​ളി​നേ​റ്റ പ​രി​ക്കി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ആ​ല്‍​ബ​ര്‍​ട്ടി​ന് കൃ​ത്യ​മാ​യി പ​രി​ശീ​ല​നം ന​ട​ത്താ​നാ​യി​ട്ടി​ല്ല. ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പാ​ണ് സ്വ​ദേ​ശം.

ഇവർ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍​മാ​ര്‍

കോ​ത​മം​ഗ​ലം: ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ മാ​ര്‍ ബേ​സി​ല്‍ സ്‌​കൂ​ളി​ലെ ബേ​സി​ല്‍ ബെ​ന്നി ജേ​ക്ക​ബ് വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി. 3000, 1500 മീ​റ്റ​ര്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ​വും 800 മീ​റ്റ​റി​ല്‍ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി​യ ബേ​സി​ല്‍ ബെ​ന്നി​ക്ക് 11 പോ​യി​ന്‍റാ​ണു​ള്ള​ത്.

പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ സി.​ആ​ര്‍. നി​ത്യ​യാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലെ ചാ​മ്പ്യ​ന്‍. 3000, 1500, 800 മീ​റ്റ​റു​ക​ളി​ല്‍ ഒ​ന്നാ​മ​താ​യ നി​ത്യ 15 പോ​യി​ന്‍റ് നേ​ടി.

ജൂ​ണി​യ​ര്‍ ആ​ൺ​കു​ട്ടി​ക​ളി​ൽ മൂ​ക്ക​ന്നൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഓ​ര്‍​ഫ​നേ​ജ് എ​ച്ച്എ​സി​ലെ ജെ​സ്‌​വി​ന്‍ ജോ​യി​യും പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ കീ​ര​മ്പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഗേ​ള്‍​സ് എ​ച്ച്എ​സി​ലെ അ​ദ​ബി​യ ഫ​ര്‍​ഹാ​നും ചാ​മ്പ്യ​ൻ​മാ​രാ​യി.

15 പോ​യി​ന്‍റാ​ണ് ഇ​രു​വ​ർ​ക്കും. 800, 3000, 1500 മീ​റ്റ​ര്‍ മ​ത്സ​ര​ത്തി​ല്‍ ജെ​സ്‌​വി​ന്‍ ഒ​ന്നാ​മ​നാ​യ​പ്പോ​ള്‍ 100 മീ​റ്റ​ര്‍, ട്രി​പ്പി​ള്‍ ജം​പ്, ലോ​ഗ് ജം​പ് ഇ​ന​ങ്ങ​ളി​ലാ​ണ് അ​ദ​ബി​യ ട്രി​പ്പി​ൾ തി​ക​ച്ച​ത്.

സ​ബ്ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ 100, 200, മീ​റ്റ​റി​ലും ലോം​ഗ് ജം​പി​ലും സ്വ​ര്‍​ണം നേ​ടി​യ ഏ​യ്ഞ്ച​ല്‍ പ്രി​ന്‍​സ​ന്‍ 15 പോ​യി​ന്‍റോ​ടെ ചാ​മ്പ്യ​നാ​യി.

ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ ഒ​ക്ക​ല്‍ എ​സ്എ​ന്‍​എ​ച്ച്എ​സ്എ​സി​ലെ ഡെ​ന്നി ഡേ​വി​സാ​ണ് ചാ​മ്പ്യ​ന്‍. 100, 200 മീ​റ്റ​റു​ക​ളി​ല്‍ സ്വ​ർ​ണ​വും ലോം​ഗ് ജം​പി​ല്‍ വെ​ള​ളി​യും നേ​ടി​യ താ​രം 13 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി.