മു​വാ​റ്റു​പു​ഴ: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ക്ക് മി​ക്സിം​ഗ് സം​ഘ​ടി​പ്പി​ച്ചു. അ​ന്താ​രാ​ഷ്ട്ര ഷെ​ഫ്ഡേ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഉ​ണ​ക്ക​മു​ന്തി​രി, ഈ​ന്ത​പ്പ​ഴം ക​ശു​വ​ണ്ടി പ​രി​പ്പ്, ആ​പ്രി​ക്കോ​ട്ട്, ചെ​റി, ബ​ദാം, പി​സ്ത തു​ട​ങ്ങി​യ പ​ഴ​ങ്ങ​ളും ഗ്രാ​ന്പൂ, ക​റു​ക​പ്പ​ട്ട തു​ട​ങ്ങി​യ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും പ​ഴ​ച്ചാ​റു​ക​ൾ, വൈ​ൻ തു​ട​ങ്ങി​യ ചേ​രു​വ​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മി​ശ്രി​തം ത​യാ​റാ​ക്കു​ന്ന​ത്. ഇ​ങ്ങ​നെ ക​ല​ർ​ത്തി​വ​ച്ച ഉ​ണ​ക്ക​പ്പ​ഴ​ങ്ങ​ളു​ടെ കൂ​ട്ട് ക്രി​സ്മ​സി​ന് കേ​ക്ക് ത​യാ​റാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു.

കാ​ല​പ്പ​ഴ​ക്കം ഏ​റും തോ​റും സ്വാ​ദും ഗു​ണ​വും വ​ർ​ധി​ക്കും എ​ന്ന​തി​നാ​ലാ​ണ് മാ​സ​ങ്ങ​ൾ​ക്കു മു​ന്പേ ഇ​ത് ത​യാ​റാ​ക്കു​ന്ന​ത്. കോ​ളേ​ജ് മാ​നേ​ജ​ർ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ. ​പോ​ൾ പാ​റ​ത്താ​ഴം, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ. രാ​ജ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി. ​മാ​ത്യു, ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ഡി​പ്പാ​ർ​ട്മെ​ന്‍റ് മേ​ധാ​വി കെ.​എ​സ്. സു​ജി​ത്, ട്ര​ഷ​റ​ർ കെ.​ടി. തോ​മ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ സ​ണ്ണി ജേ​ക്ക​ബ്, വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി​മാ​രാ​യ അ​മ​ൽ ഓ​സ്റ്റി​ൻ, ഡോ. ​സോ​ണി കു​ര്യ​ൻ, ഡോ. ​അ​നീ​റ്റ ബ്രി​ജി​ത്ത് മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.