കാ​ക്ക​നാ​ട്: വി​പ്പു ലം​ഘി​ച്ച് വോ​ട്ട് അ​സാ​ധു​വാ​ക്കി​യ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് വ​നി​താ കൗ​ൺ​സി​ല​ർ​ക്ക് ഡി​സി​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി.

യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച അ​ബ്ദു ഷാ​ന​ക്ക് വോ​ട്ടു ന​ൽ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് 16 കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ​ക്കും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മു​ഖേ​ന വി​പ്പു ന​ൽ​കി​യി​രു​ന്നു. ഡി​വി​ഷ​ൻ 42ൽ ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ജ​നി ജീ​ജ​ൻ ത​ന്‍റെ സ്ലി​പ്പി​ൽ പേ​രെ​ഴു​താ​ത്ത​തു കാ​ര​ണം വോ​ട്ട് അ​സാ​ധു​വാ​യി.

വി​പ്പു ലം​ഘ​നം ന​ട​ത്തി​യ കൗ​ൺ​സി​ല​ർ​ക്കെ​തി​രേ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റാ​ഷി​ദ് ഉ​ള്ളം​പി​ള്ളി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ര​ജ​നി ജീ​ജ​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.