മൂ​വാ​റ്റു​പു​ഴ: കെ​എ​സ്ടി​പി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും മൂ​വാ​റ്റു​പു​ഴ - തേ​നി റോ​ഡി​ന്‍റെ അ​പാ​ക​ത​ക​ൾ സം​ബ​ന്ധി​ച്ച് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളും ത​ദ്ദേ​ശ​വാ​സി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ൾ, കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രോ​ടൊ​പ്പം പ​രി​ശോ​ധ​ന​യി​ൽ പ​ങ്കു​ചേ​ർ​ന്നു. ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത മൂ​ലം വ​ലി​യ മാ​റ്റ​ങ്ങ​ൾ സാ​ദ്ധ്യ​മ​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും അ​റി​യി​ച്ചു.

ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ചെ​റി​യ ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​വാ​ൻ ശ്ര​മി​ക്കാ​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ത​ഴ​വം​കു​ന്നു ക​വ​ല​യ്ക്കു സ​മീ​പം പ​ട്ട​രു​മ​ഠം വ​ള​വ്, മു​ണ്ട​പ്ലാ​ക്ക​ൽ പു​ര​യി​ടം, ക​ണി​യാം​കു​ടി​ക്ക​വ​ല, പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​വ്, കൊ​ച്ചു​മു​ട്ടം വ​ള​വ്, ഭ​ഗ​വ​തി ക്ഷേ​ത്ര സ​മീ​പ​മു​ള്ള വ​ള​വ്, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശം​കാ​രം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് ബേ​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് ഫ്രാ​ൻ​സീ​സ് തെ​ക്കേ​ക്ക​ര, സു​മി​ത സാ​ബു, കെ​എ​സ്ടി​പി അ​ന്സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഷി​നു കു​മാ​ർ, എ.​ഇ. അ​നി​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.