ആ​ലു​വ: കാ​ഴ്ച​പ​രി​മി​ത​ർ​ക്കു ക​രു​ത​ലൊ​രു​ക്കി എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​ര്യ വി. ​നാ​യ​രും അ​മ​ല ആ​ന്‍റ​ണി​യും. അ​ൾ​ട്രാ സോ​ണി​ക് സെ​ൻ​സ​ർ ഘ​ടി​പ്പി​ച്ച സ്മാ​ർ​ട്ട് വൈ​റ്റ് കെ​യി​ൻ അ​വ​ത​രി​പ്പി​ച്ചാ​ണ് ഇ​രു​വ​രും മേ​ള​യി​ൽ ക​രു​ത​ലി​ന്‍റെ ശാ​സ്ത്ര​പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്ന​ത്.

സ്മാ​ർ​ട്ട് കെ​യി​ൻ അ​സാ​ധാ​ര​ണ​മാ​യി ഏ​തെ​ങ്കി​ലും വ​സ്തു​വി​ൽ ത​ട്ടി​യാ​ൽ അ​തു പി​ടി​ച്ചി​രി​ക്കു​ന്ന ഭാ​ഗം വൈ​ബ്രേ​റ്റ് ചെ​യ്യും. ജി​പി​എ​സ് ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ലൊ​ക്കേ​ഷ​ൻ വി​വ​ര​ങ്ങ​ൾ മൊ​ബൈ​ലി​ലേ​ക്ക് എ​സ്എം​എ​സ് ആ​യി എ​ത്തും. വ​ടി​യു​ടെ മു​ക​ൾ​ഭാ​ഗ​ത്ത് ചെ​റി​യ ബോ​ക്സി​നു​ള്ളി​ലാ​ണ് സെ​ൻ​സ​ർ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം വ​ർ​ക്കിം​ഗ് മോ​ഡ​ലി​ലാ​ണ് സ്മാ​ർ​ട്ട് കെ​യി​ൻ അ​വ​ത​രി​പ്പി​ച്ച​ത്.