മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ വ​ള​കു​ഴി​യി​ലെ ഡ​ന്പിം​ഗ് യാ​ർ​ഡി​നെ​തി​രെ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഡ​ന്പിം​ഗ് യാ​ർ​ഡി​ൽ നി​ന്ന് വ​മി​ക്കു​ന്ന ദു​ർ​ഗ​ന്ധം മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ര​ണ്ടാ​ഘ​ട്ട സ​മ​ര​വു​മാ​യി ന​ഗ​ര​സ​ഭ​യു​ടെ മു​ന്നി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്ത​ത്.

ഡ​ന്പിം​ഗ് യാ​ർ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ജ​ന​കീ​യ ധ​ർ​ണ എ​ഡ്രാ​ക്ക് ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​എ​സ്. മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. കു​ട്ട​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ കെ.​കെ. ഭാ​സ്ക​ര​ൻ മാ​ലി​ന്യ​മു​ക്ത പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക. അ​ന്ത​രീ​ക്ഷ​വും പ​രി​സ​ര​വും ദു​ർ​ഗ​ന്ധ​പൂ​ര​ത​മാ​ക്കു​ന്ന​തും ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ ഡ​ന്പിം​ഗ് യാ​ർ​ഡ് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക, ഉ​റ​വി​ട ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണം ന​ഗ​ര​സ​ഭ​യു​ടെ എ​ല്ലാ വാ​ർ​ഡി​ലും ന​ട​പ്പാ​ക്കു​ക, പൊ​തു​ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള​ളു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ന​ഗ​ര​സ​ഭ​യു​ടെ മു​ന്നി​ലേ​ക്ക് വ​ള​ക്കു​ഴി, മു​ട​വൂ​ർ നി​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. പ്ര​ശ്ന​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ഘ​ട്ട​സ​മ​രം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ കെ.​കെ. കു​ട്ട​പ്പ​ൻ പ​റ​ഞ്ഞു.