മൂ​വാ​റ്റു​പു​ഴ: അ​ന്യം നി​ന്നു​പോ​കു​ന്ന നാ​ട​ൻ ക​ല​ക​ളു​ടെ അ​വ​ത​ര​ണ​വു​മാ​യി ഹൃ​ദ്യം കൂ​രി​ക്കാ​വ് വ​നി​താ കൂ​ട്ടാ​യ്മ. പാ​യി​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പേ​ഴ​യ്ക്കാ​പ്പി​ള്ളി കൂ​രി​ക്കാ​വ് പ്ര​ദേ​ശ​ത്തെ, ക​ല​യെ സ്നേ​ഹി​ക്കു​ന്ന ഒ​രു പ​റ്റം വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്യം നി​ന്നു​പോ​കു​ന്ന നാ​ട​ൻ ക​ല​ക​ളു​ടെ അ​വ​ത​ര​ണ​വു​മാ​യി ഹൃ​ദ്യം കൂ​രി​ക്കാ​വ് എ​ന്ന പേ​രി​ൽ ക​ലാ​സ​മി​തി രൂ​പീ​ക​രി​ച്ച് നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്.

ന്യൂ​ജ​ൻ കാ​ല​ഘ​ട്ട​ത്തി​ൽ ആ​ധു​നി​ക വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ട്ര​ന്‍റി​ന് അ​നു​സ​രി​ച്ച് ഗാ​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തി റീ​ൽ​സു​ക​ളും മ​റ്റും ഒ​രു​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ലൈ​ക്കു​ക​ളും ഷെ​യ​റു​ക​ളും നേ​ടാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​നി​ട​യി​ലാ​ണ് ക​ലാ​സ​മി​തി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

പ്രി​യ ജ​യ​ൻ ശാ​ന്തി അ​നി​ൽ, ബി​നു രാ​മ​ദാ​സ്, ശ​ര​ണ്യ വി​ഷ്ണു, അ​ക്ഷ​യ കു​ട്ട​പ്പ​ൻ, സാ​നി​യ അ​നി​ൽ, ശ​ര​ണ്യ ബി​നു, ആ​ർ​ച്ച മ​ണി, അ​ശ്വ​തി അ​നി​ൽ , ശാ​രി ബി​നു, ശാ​ലു ബി​നു, ആ​രാ​ധ്യ ജ​യ​ൻ, ശ്രീ​ന​ന്ദ സു​രേ​ഷ്, ശ്രീ​ബാ​ല സു​രേ​ഷ് എ​ന്നി​വ​രാ​ണ് ഹൃ​ദ്യം കൂ​രി​ക്കാ​വ് ക​ലാ​സ​മി​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.