അ​ങ്ക​മാ​ലി: എ​റ​ണാ​കു​ളം -അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ ന​ട​പ്പാ​ക്കി വ​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ക​ത്ത​ള, അ​ല​ങ്കാ​ര സ​സ്യ​ങ്ങ​ളു​ടെ ന​ഴ്‌​സ​റി ആ​രം​ഭി​ച്ചു. അ​ങ്ക​മാ​ലി ച​മ്പ​ന്നൂ​ര്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ഹൃ​ദ​യ സി​ല്‍​ക്ക് സാ​രീ കേ​ന്ദ്ര​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​ക​ത്ത​ള-അ​ല​ങ്കാ​ര സ​സ്യ ങ്ങ​ളു​ടെ​യും പു​ഷ്പ ഫ​ല​സ​സ്യ​ങ്ങ​ളു​ടേ​യും ന​ഴ്‌​സ​റി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്.

മാ​നേ കാ​ന്‍​കോ​ര്‍ ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സം​രം​ഭ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് സ​ഹൃ​ദ​യ ന​ഴ്‌​സ​റി​യു​ടെ പ്ര​വ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. മാ​നേ കാ​ന്‍​കോ​ര്‍ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മാ​ന്‍, കൃ​ഷി വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ടാ​നി തോ​മ​സി​ന് ചെ​ടി ന​ല്‍​കി ന​ഴ്‌​സ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹൃ​ദ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​ബി​ന്‍ മ​ന​യ​മ്പി​ള്ളി, ചീ​ഫ് ക​ണ്‍​സ​ള്‍​ട്ട​ന്റ് തോ​മ​സ് ക​ട​വ​ന്‍, കാ​ന്‍​കോ​ര്‍ എ​ച്ച്ആ​ര്‍ മാ​നേ​ജ​ര്‍ മാ​ര്‍​ട്ടി​ന്‍ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.