കൂ​ത്താ​ട്ടു​കു​ളം: റോ​ഡ് കു​റു​കെ ക​ട​ക്കു​ന്നി​തി​നി​ടെ ബൈ​ക്ക് ഇ​ടി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്കും ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റു. എം​സി റോ​ഡി​ൽ കൂ​ത്താ​ട്ടു​കു​ളം ടാ​ക്സി സ്റ്റാ​ന്‍​ഡി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.15ഓ​ടെ​യാ​ണ് അ​പ​ക​ടം. വ​ഴി​യാ​ത്ര​ക്കാ​രാ​നാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി റി​യാ​ൻ (17), ബൈ​ക്ക് യാ​ത്രി​ക​രാ​യ ഒ​ലി​യ​പ്പു​റം ഫെ​ബി അ​ജി (19), ക​ള​ത്തൂ​ർ പ​ള്ളി​പ്പു​റ​ത്ത് ജി​ൽ​സ് മോ​ൻ രാ​ജു (21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഫെ​ബി​ക്ക് ത​ല​യ്‌​ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. മ​റ്റാ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി പെ​രു​ന്പാ​വൂ​ർ ഭാ​ഗ​ത്തു​നി​ന്നു ബ​സി​ൽ എ​ത്തി​യ​ശേ​ഷം ടാ​ക്സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു​നി​ന്ന് എ​ത്തി​യ ബൈ​ക്ക് വി​ദ്യാ​ർ​ഥി​യെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്കും റോ​ഡി​ൽ മ​റ​ഞ്ഞു. ബോ​ധ​ര​ഹി​ത​നാ​യി റോ​ഡി​ൽ കി​ട​ന്ന വി​ദ്യാ​ർ​ഥി​യെ​യും ബൈ​ക്ക് യാ​ത്ര​ക്കാ​രെ​യും സ​മീ​പ​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.