കൊ​ച്ചി: ക​ട​മ​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ല​മ്പി​ള്ളി പി​ഴ​ല പാ​ല​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 350 മീ​റ്റ​ര്‍ പി​ഴ​ല അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് നി​ര്‍​ദേ​ശി​ച്ചു.

ഗോ​ശ്രീ ദ്വീ​പ് വി​ക​സ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി, ക​ട​മ​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, എ​ല്‍​എ​സ്ജി​ഡി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ എ​ന്നി​വ​രു​ടെ യോ​ഗം ജി​ല്ലാ ക​ള​ക്ട​ര്‍ വി​ളി​ച്ചു ചേ​ര്‍​ക്ക​ണം. പി​ഴ​ല അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി ത​ട​സ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി റോ​ഡ് നി​ര്‍​മാ​ണം പെ​ട്ടെ​ന്ന് പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഗോ​ശ്രീ ദ്വീ​പ് വി​ക​സ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​ക്കും ആ​വ​ശ്യ​മെ​ങ്കി​ല്‍ ക​രാ​റു​കാ​ര​നും ജി​ല്ലാ ക​ള​ക്ട​ര്‍ ന​ല്‍​ക​ണം.

ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ല്‍​കി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കി സ​മ​ഗ്ര​മാ​യ റി​പ്പോ​ര്‍​ട്ട് നാ​ലാ​ഴ്ച​ക്കു​ള്ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ​മ​ര്‍​പ്പി​ക്ക​ണം. റോ​ഡ് പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ചു​രു​ങ്ങി​യ സ​മ​യം റി​പ്പോ​ര്‍​ട്ടി​ല്‍ സൂ​ചി​പ്പി​ക്ക​ണം. ഡി​സം​ബ​ര്‍ മൂ​ന്നി​ന് എ​റ​ണാ​കു​ളം ഗ​വ. ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ കേ​സ് പ​രി​ഗ​ണി​ക്കും.

എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍, ക​ട​മ​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ഗോ​ശ്രീ ദ്വീ​പ് വി​ക​സ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ നി​യോ​ഗി​ക്കു​ന്ന മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ സി​റ്റിം​ഗി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. പി​ഴ​ല സ്വ​ദേ​ശി ഒ.​ജി. സെ​ബാ​സ്റ്റ്യ​ന്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.