വാ​ഴ​ക്കു​ളം: സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പാ​ച​ക മ​ത്സ​രം ന​ട​ത്തി. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല്ലൂ​ർ​ക്കാ​ട്, പി​റ​വം ഉ​പ​ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ളി​ലെ പാ​ച​ക വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ പാ​ച​ക മ​ത്സ​ര​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. വാ​ഴ​ക്കു​ളം സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ത്തി​യ മ​ത്സ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ല്ലൂ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​എം. രാ​ജേ​ഷ്, പി​റ​വം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം.​പി. സ​ജീ​വ്, പി. ​റേ​ച്ച​ൽ ജോ​ർ​ജ്, കെ.​കെ. സു​രേ​ഷ് ബാ​ബു, സി​സ്റ്റ​ർ മെ​റി​ൻ, മോ​ളി ജോ​ൺ, അ​രു​ൺ, അ​മ​ൽ ടോ​മി, കെ.​ആ​ർ. ര​ശ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ര​ണ്ടു ഉ​പ​ജി​ല്ല​ക​ളി​ൽ​നി​ന്ന് ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ 11 പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു. ക​ല്ലൂ​ർ​ക്കാ​ട് ഉ​പ​ജി​ല്ല​യി​ൽ​നി​ന്നും മ​രു​തൂ​ർ പി​യു​പി സ്കൂ​ളി​ലെ സി​നി ഷി​ബു ഒ​ന്നാം സ്ഥാ​ന​വും വാ​ഴ​ക്കു​ളം സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് ഹൈ​സ്കൂ​ളി​ലെ സ്റ്റെ​ല്ല ബി​ജു ര​ണ്ടാം സ്ഥാ​ന​വും വാ​ഴ​ക്കു​ളം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹൈ​സ്കൂ​ളി​ലെ പെ​ണ്ണ​മ്മ വി​ൻ​സെ​ന്‍റ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

പി​റ​വം ഉ​പ​ജി​ല്ല​യി​ൽ​നി​ന്നു ജി​എ​ച്ച്എ​സ് പി​റ​വം സ്കൂ​ളി​ലെ ലീ​ല ര​വി ഒ​ന്നാം സ്ഥാ​ന​വും നാ​മ​ക്കു​ഴി ജി​എ​ൽ​പി​എ​സ് സ്കൂ​ളി​ലെ ഗി​രി​ജ ശ്രീ​ധ​ര​ൻ ര​ണ്ടാം സ്ഥാ​ന​വും ക​ള​മ്പൂ​ർ ജി​യു​പി​എ​സ് സ്കൂ​ളി​ലെ സു​ലോ​ച​ന ഹ​രി​ദാ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.