വാ​ഴ​ക്കു​ളം: കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മ​ത്സ്യ​വി​ല്പ​ന​ക്കാ​ര​ൻ മ​രി​ച്ചു. ഇ​ടു​ക്കി മാ​ങ്കു​ളം സ്വ​ദേ​ശി മൂ​വാ​റ്റു​പു​ഴ വാ​ഴ​പ്പി​ള്ളി​യി​ൽ താ​മ​സി​ക്കു​ന്ന പു​ത്ത​ൻ പു​ര​യ്ക്ക​ൽ പി.​ഐ. ജോ​ർ​ജ് (53) ആ​ണ് മ​രി​ച്ച​ത്.

തൊ​ടു​പു​ഴ മാ​ർ​ക്ക​റ്റി​ൽ​നി​ന്നും മ​ത്സ്യം വാ​ങ്ങി വി​ല്പ​ന​ക്കാ​യി മൂ​വാ​റ്റു​പു​ഴ​യ്ക്ക് വ​രു​ന്ന വ​ഴി ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12ഓ​ടെ ആ​വോ​ലി​യി​ൽ ജോ​ർ​ജ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കും കെ​എ​സ്ആ​ർ​ടി​സി ബ​സും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ഉ​ട​ൻ നാ​ട്ടു​കാ​ർ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വാ​ഴ​ക്കു​ളം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​മാ​ങ്കു​ളം വി​രി​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​സി. മ​ക്ക​ൾ: എ​ബി ജോ​ർ​ജ്, ജി​ബി​ൻ ജോ​ർ​ജ്.