കോ​ത​മം​ഗ​ലം: കീ​ര​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ വ​ന്യ​മൃ​ഗ ശ​ല്യം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ഹാ​ഗിം​ഗ് ഫെ​ൻ​സിം​ഗി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ത​ങ്ക​ളം മാ​ർ ബ​സേ​ലി​യോ​സ് ദ​ന്ത​ൽ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​റ​ണാ​കു​ളം സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ക​ണ്‍​സ​ർ​വേ​റ്റ​ർ എ.​എ​ൻ. ഇ​ന്ദു വി​ജ​യ​ൻ, കോ​ട്ട​യം സി​സി​എ​ഫ് ഹൈ​റേ​ഞ്ച് സ​ർ​ക്കി​ൾ ആ​ർ.​എ​സ്. അ​രു​ണ്‍, കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​മ​ച്ച​ൻ ജോ​സ​ഫ്, സി​ബി മാ​ത്യു, ബി​ൻ​സി മാ​ർ​ട്ടി​ൻ, ഫ്ള​യിം​ഗ് സ്ക്വാ​ഡ് കോ​ത​മം​ഗ​ലം ഡി​എ​ഫ്ഒ എ​സ്. മ​ണി, കോ​ത​മം​ഗ​ലം ഡി​എ​ഫ്ഒ പി.​യു. സാ​ജു, പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ ടാ​നി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കോ​ത​മം​ഗ​ലം ഡി​വി​ഷ​നു കീ​ഴി​ൽ ന​ട​പ്പാ​ക്കി​യ ഇ​ട​വെ​ട്ടി ന​ഗ​ര​വ​നം പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്‍റെ​യും കോ​ത​മം​ഗ​ലം റേ​ഞ്ചി​ലെ സോ​ളാ​ർ ഫെ​ൻ​സിം​ഗ്, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഇ​ടു​ക്കി ഡി​വി​ഷ​നി​ലെ തൊ​ടു​പു​ഴ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി റെ​യി​ഞ്ച് ഓ​ഫീ​സ് കെ​ട്ടി​ടം എ​ന്നി​വ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​തോ​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​വ​ഹി​ച്ചു.