മൂ​വാ​റ്റു​പു​ഴ: എ​സ്എ​ൻ​ഡി​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു. ഡി​വൈ​എ​സ്പി പി.​എം. ബൈ​ജു​വി​ന് കു​ട്ടി​ക​ൾ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലെ ഓ​രോ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കു​ട്ടി​ക​ൾ നേ​രി​ൽ കാ​ണു​ക​യും മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു.

സ്റ്റേ​ഷ​നി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സി​ഐ ശ​ശി​കു​മാ​ർ, പി​ആ​ർ​ഒ സി​ബി അ​ച്യു​ത​ൻ എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ച്ചു. എ​സ്പി​സി​യു​ടെ ല​ക്ഷ്യ​ങ്ങ​ളെ​പ്പ​റ്റി​യും കു​ട്ടി​ക​ൾ ആ​ർ​ജി​ക്കേ​ണ്ട ക​ഴി​വു​ക​ളെ​പ്പ​റ്റി​യും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് എ​ന്താ​യി​രി​ക്ക​ണ​മെ​ന്നും സ്റ്റേ​ഷ​ൻ പി​ആ​ർ​ഒ സി​ബി അ​ച്യു​ത​ൻ കു​ട്ടി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്തു.