അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ബ്ലോ​ക്ക് സാ​മൂ​ഹ്യ ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം തു​റ​വൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​യം തൊ​ഴി​ല്‍-​ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് എം.​വി. അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വ​സി​ക്കു​ന്ന കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, കു​ടും​ബ യൂ​ണി​റ്റു​ക​ള്‍, ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍, പു​രു​ഷ സ്വ​യം സ​ഹാ​യ​സം​ഘ​ങ്ങ​ള്‍, റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​യാ​ണ് സെ​മി​നാ​ര്‍ ന​ട​ത്തി​യ​ത്.

അ​ങ്ക​മാ​ലി ബ്ലോ​ക്ക് ഇ​ന്‍​ഡ​സ്ട്രീ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി.​വൈ. ജോ​ബി, വ്യ​വ​സാ​യ വ​കു​പ്പ് റി​ട്ട​യേ​ര്‍​ഡ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ടി.​എ​സ്. ച​ന്ദ്ര​ബോ​സ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. തു​റ​വൂ​ര്‍ പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​തി​യാ​പ​റ​മ്പി​ല്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എം.​പി. മാ​ര്‍​ട്ടി​ന്‍ തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.