മൂ​വാ​റ്റു​പു​ഴ: മു​ള​വൂ​ർ യു​പി സ്കൂ​ളി​ലെ പു​തി​യ അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്കു​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി. സ്കൂ​ൾ വി​ക​സ​ന​ത്തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്ന് 80 ല​ക്ഷ​വും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 50 ല​ക്ഷ​വു​മാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. നി​ർ​മാ​ണോ​ദ്ഘാ​ട​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച കെ​ട്ടി​ട​ത്തി​ൽ മൂ​ന്ന് ക്ലാ​സ് മു​റി​ക​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​കും. 1800 ച​തു​ര​ശ്ര​യ​ടി ചു​റ്റ​ള​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

മു​ള​വൂ​ർ ഗ​വ. യു​പി സ്കൂ​ൾ ഹൈ​സ്ക്കു​ൾ ആ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പാ​ഴ​ക്ക​മു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​റു​മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കും. മു​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​മാ​ണ് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് എം.​എ​ച്ച്. സു​ബൈ​ദ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ന്‍റി ഏ​ബ്ര​ഹാം , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഒ.​കെ. മു​ഹ​മ്മ​ദ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​സി. വി​ന​യ​ൻ, സാ​ജി​ത, അം​ഗ​ങ്ങ​ളാ​യ എം.​എ​സ്. അ​ലി, ഇ.​എം. ഷാ​ജി, വി.​ഇ. നാ​സ​ർ, ബ​സി എ​ൽ​ദോ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു​സ് വ​ർ​ക്കി, കെ.​എ​ച്ച്. സി​ദ്ധീ​ഖ്, എം.​എം. സീ​തി, കെ.​എം. പ​രീ​ത്, പി.​എം. അ​ബു​ബ​ക്ക​ർ, സു​ലൈ​ഖ മ​ക്കാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​സീ​സ് കു​ഞ്ചാ​ട്ട്, പി.​പി. അ​ഷ്റ​ഫ്, പി.​എ. അ​തി​ൽ, എ​ഇ​ഒ കെ.​വി. ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.