കോ​ത​മം​ഗ​ലം: നി​ര​ന്ത​ര കു​റ്റാ​വാ​ളി​യാ​യ കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. കോ​ത​മം​ഗ​ലം മ​ല​യി​ൻ​കീ​ഴ് വാ​ളാ​ടി​ത​ണ്ട് ന​ഗ​ർ റോ​ഡി​ൽ കു​ടി​യാ​റ്റ് അ​ല​ക്സി​നെ (25)യാ​ണ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യു റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​റ​ണാ​കു​ളം റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ തോം​സ​ണ്‍ ജോ​സ് ഉ​ത്ത​ര​വി​ട്ട​ത്. വ​ധ​ശ്ര​മം, അ​ടി​പി​ടി, കു​റ്റ​ക​ര​മാ​യ ഭ​യ​പ്പെ​ടു​ത്ത​ൽ, മോ​ഷ​ണം, അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ കോ​ത​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന അ​ടി​പി​ടി കേ​സി​ൽ പ്ര​തി​യാ​യ​തി​നെ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.