മൂ​വാ​റ്റു​പു​ഴ: ഏ​ഷ്യ​ൻ ക​പ്പ് പ​ഞ്ച​ഗു​സ്തി​യി​ൽ മ​ധു മാ​ധ​വ​ന് ഒ​രു സ്വ​ർ​ണ​വും ഒ​രു വെ​ങ്ക​ല​വും. 19 മു​ത​ൽ 27 വ​രെ മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ ക​പ്പ് പ​ഞ്ച​ഗു​സ്തി​യി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ച്ച വാ​ഴ​ക്കു​ളം കാ​വ​ന ഇ​ട​ക്കു​ടി​യി​ൽ മ​ധു മാ​ധ​വ​നാ​ണ് സ്വ​ർ​ണ​വും വെ​ങ്ക​ല​വും ല​ഭി​ച്ച​ത്. 80 കി​ലോ ഗ്രാ​ൻ​ഡ് മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ത്തി​ലാ​ണ് സ്വ​ർ​ണ​വും വെ​ങ്ക​ല​വും നേ​ടി​യ​ത്. നാ​ഗ്പൂ​രി​ൽ ന​ട​ന്ന ദേ​ശീ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ ര​ണ്ടു കൈ​ക്കും ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കും, ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കും യോ​ഗ്യ​ത നേ​ടി​യ​ത്. ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​തി​നു​മു​ൻ​പും നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

1991ൽ ​ചാ​ല​ക്കു​ടി​യി​ൽ ന​ട​ന്ന ദേ​ശീ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ ചാ​ന്പ്യ​നാ​യാ​ണ് തു​ട​ക്കം. മ​ക്ക​ളാ​യ അ​നു​ജി​ത് മ​ധു​വും അ​ഭി​ജി​ത് മ​ധു​വും പ​ഞ്ച​ഗു​സ്തി​യി​ൽ സം​സ്ഥാ​ന​ത​ല വി​ജ​യി​ക​ളാ​യി​ട്ടു​ണ്ട്. മ​ധു​വി​ന് പി​ന്തു​ണ​യേ​കി ഭാ​ര്യ ബി​ജി​യും കൂ​ടെ​യു​ണ്ട്.