കൊ​ച്ചി: അ​ല​ന്‍ വാ​ക്ക​റു​ടെ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ മും​ബൈ​യി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു. താ​നെ സ്വ​ദേ​ശി സ​ണ്ണി ഭോ​ല യാ​ദ​വ് (27), യു​പി രാം​പൂ​ര്‍ ഖു​ഷി​ന​ഗ​ര്‍ സ്വ​ദേ​ശി ശ്യാം ​ബ​ര​ന്‍​വാ​ള്‍ (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന​തി​നാ​യി പി​ന്നീ​ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് മൂ​ന്നു മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളാ​യ വ​സീം അ​ഹ​മ്മ​ദ് (32), ആ​തി​ക് ഉ​ര്‍ റ​ഹ്മാ​ന്‍ (38) എ​ന്നി​വ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കാ​ന്‍ അ​ന്വേ​ഷ​ക സം​ഘം അ​പേ​ക്ഷ ന​ല്‍​കി.

ഡ​ല്‍​ഹി, മും​ബൈ മോ​ഷ​ണ​സം​ഘ​ങ്ങ​ള്‍ ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. കൂ​ടു​ത​ല്‍ വ്യ​ക്ത വ​രു​ത്താ​നാ​യി അ​റ​സ്റ്റി​ലാ​യ നാ​ലു പേ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നാ​ണ് നീ​ക്കം. കേ​സി​ല്‍ നാ​ലു​പേ​ര്‍ കൂ​ടി​യാ​ണ് പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

39 മൊ​ബൈ​ല്‍ ഫോ​ണു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ നി​ന്ന് 23 ഫോ​ണു​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ത് കൊ​ച്ചി​യി​ല്‍ നി​ന്നു ത​ന്നെ മോ​ഷ​ണം പോ​യ​താ​ണോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.