കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്തെ വ​യോ​മി​ത്രം അം​ഗ​ങ്ങ​ൾ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പ​റ​ന്ന് വി​മാ​ന​യാ​ത്ര​യെ​ന്ന സ്വ​പ്നം സ​ഫ​ല​മാ​ക്കി. ന​ഗ​ര​സ​ഭ​യി​ലെ സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ വ​യോ​മി​ത്രം പ​ദ്ധ​തി​യി​ലെ 30 അം​ഗ​ങ്ങ​ളാ​ണ് ബം​ഗ​ളൂ​രു വി​മാ​ന ട്രി​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്.

സ​ഹ​സ്ര ഫൗ​ണ്ടേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. ന​ഗ​ര​സ​ഭാം​ഗം പി.​ആ​ർ. ഉ​ണ്ണി​ക്കൃ​ഷ​ണ​ൻ, വ​യോ​മി​ത്രം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ധ വി​ജ​യ​ൻ, ജെ​പി​എ​ച്ച്എ​ൻ ലി​ൻ​സി തോ​മ​സ് എ​ന്നി​വ​രാ​ണ് വ​യോ​മി​ത്രം അം​ഗ​ങ്ങ​ൾ​ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത്.

വി​മാ​ന യാ​ത്ര​യോ​ടൊ​പ്പം ബം​ഗ​ളൂ​രു​വി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് ആ​ട്ട​വും പാ​ട്ടു​മാ​യ് യാ​ത്ര ആ​ഘോ​ഷ​മാ​ക്കി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് കോ​ത​മം​ഗ​ല​ത്തെ ഒ​രു കൂ​ട്ടം മാ​താ​പി​താ​ക്ക​ൾ.