പോ​ത്താ​നി​ക്കാ​ട്: വ​ട​ക്കേ​പു​ന്ന​മ​റ്റ​ത്ത് കാ​ട്ടു​പ​ന്നി​ക​ള്‍ കൃ​ഷി ന​ശി​പ്പി​ച്ചു. ഓ​ണി​യേ​ലി​ല്‍ സൈ​മ​ണ്‍ മാ​ണി​യു​ടെ ക​പ്പ, കാ​ച്ചി​ൽ, ചേ​മ്പ്, കൃ​ഷി​ക​ളാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ച​ത്.

ഏ​ക​ദേ​ശം 10,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യും ഇ​ത് സം​ബ​ന്ധി​ച്ച് വ​നം വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും സൈ​മ​ണ്‍ പ​റ​ഞ്ഞു.

ചാ​ത്ത​മ​റ്റം പൊ​ത്ത​ന്‍​ചീ​നി വ​ന​ത്തി​നോ​ടു ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന ഈ ​മേ​ഖ​ല​യി​ല്‍ കാ​ട്ടു​പ​ന്നി​ക​ളു​ടേ​യും കാ​ട്ടാ​ന​ക​ളു​ടേ​യും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടേ​യും ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യു​ണ്ടാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.