കൊ​ച്ചി : കേ​ര​ള​ത്തി​ന്‍റെ സാ​ഹി​ത്യ സാം​സ്‌​കാ​രി​ക സാ​മൂ​ഹ്യ ഇ​ട​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​വും ത​ല​മു​റ​ക​ളു​ടെ ഗു​രു​നാ​ഥ​നു​മാ​യ പ്ര​ഫ. എം.​കെ. സാ​നു​വി​ന്‍റെ 98-ാം ജ​ന്മ​ദി​നാ​ഘോ​ഷം നാ​ളെ രാ​വി​ലെ 11ന് ​ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ത്തും. ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം.​കെ.​സാ​നു ര​ചി​ച്ച അ​ന്തി​മേ​ഘ​ങ്ങ​ളി​ലെ വ​ര്‍​ണ​ഭേ​ദ​ങ്ങ​ള്‍ എ​ന്ന പു​സ്ത​ക​വും സാ​നു​വി​നെ കു​റി​ച്ച് പ്ര​ഫ. എം. ​തോ​മ​സ് മാ​ത്യു ര​ചി​ച്ച ഗു​ര​വേ ന​മഃ എ​ന്ന പു​സ്ത​ക​വും പ്ര​കാ​ശ​നം ചെ​യ്യും.

ഹൈ​ബി ഈ​ഡ​ന്‍ എം​പി, ടി.​ജെ.​വി​നോ​ദ് എം​എ​ല്‍​എ എ​ന്നി​വ​ര്‍​ക്ക് പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ​പ്ര​തി ന​ല്‍​കി ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ പു​സ്ത​ക പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്ന് എം.​കെ. സാ​നു ജ​ന്മ​ദി​ന കേ​ക്ക് മു​റി​ക്കും. സി​എം​ഐ വി​ദ്യാ​ഭ്യാ​സ മാ​ധ്യ​മ വി​ഭാ​ഗം ജ​ന​റ​ല്‍ കൗ​ണ്‍​സി​ല​ര്‍ റ​വ. ഡോ. ​മാ​ര്‍​ട്ടി​ന്‍ മ​ള്ളാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​സി​പി കെ.​എ​സ്. സു​ദ​ര്‍​ശ​ന്‍, കോ​ര്‍​പ​റേ​ഷ​ന്‍ പ​ബ്ലി​ക് വ​ര്‍​ക്‌​സ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​കെ. മി​നി​മോ​ള്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​കും.