പു​തു​ക്കാ​ട്: ‌ത​ല​യ​റ്റ നി​ല​യി​ൽ നെ​ൻ​മ​ണി​ക്ക​ര മ​ണ​ലി​പ്പു​ഴ​യി​ല്‍​ക​ണ്ട മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നാ​യി​ല്ല. മ​ല​പ്പു​റ​ത്തു​നി​ന്നു കാ​ണാ​താ​യ ആ​സാം സ്വ​ദേ​ശി​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നാ​വാ​ത്ത നി​ല​യി​ലാ​ണ്. സാ​മ്പി​ൾ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പ​രി​ശോ​ധ​നാ​ഫ​ലം വ​ന്നശേ​ഷ​മേ സ്ഥി​രീ​ക​ര​ണ​മാ​കൂ എ​ന്നും പു​തു​ക്കാ​ട് പോ​ലീ​സ് എ​സ്എ​ച്ച്ഒ വി. ​സ​ജീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ മൃ​ത​ദേ​ഹ​ത്തി​ല്‍​നി​ന്നു ല​ഭി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ ആ​സാം സ്വ​ദേ​ശി​യു​ടേ​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. മ​ല​പ്പു​റ​ത്തു​നി​ന്ന് കാ​ണാ​താ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​ണ് ഫോ​ൺ തി​രി​ച്ച​റി​ഞ്ഞ​ത്. പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടി​ൽ നി​ന്നെ​ത്തി​യ സ​ഹോ​ദ​ര​ൻ ഇ​ന്ന​ലെ​യാ​ണ് മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ​ത്.