കല്ലൂർക്കാട് ഉപജില്ലാ കായികമേള ഇന്നാരംഭിക്കും
1461206
Tuesday, October 15, 2024 2:06 AM IST
വാഴക്കുളം: കല്ലൂർക്കാട് ഉപജില്ലാ കായികമേള കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിൽ ഇന്ന് ആരംഭിക്കും. രാവിലെ 8.30ന് കല്ലൂർക്കാട് എഇഒ എം.പി സജീവ് പതാക ഉയർത്തും. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മേള ഉദ്ഘാടനം ചെയ്യും. കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി അധ്യക്ഷത വഹിക്കും.
വൈസ് പ്രസിഡന്റ് ജാൻസി ജോമി, എ.കെ. ജിബി, ഡെൽസി ലൂക്കാച്ചൻ, പ്രധാനാധ്യാപകൻ ഷാബു കുര്യാക്കോസ്, എം.കെ. ബിജു, എം.എം. പ്രദീപ്, റീന ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുക്കും. 17ന് വൈകുന്നേരം 3.30ന് സമാപന സമ്മേളനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഐപ്പ് വർഗീസ് അധ്യക്ഷത വഹിക്കും.
കല്ലൂർക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ജോളി നെടുങ്കല്ലേൽ സമ്മാനദാനം നിർവഹിക്കും. ജോയിസ് മാത്യു, ജോസഫ് ജയ്സണ് തുടങ്ങിയവർ പങ്കെടുക്കും. 25 സ്കൂളുകളിൽ 148 ഇനത്തിൽ 850 ഓളം വിദ്യാർഥികൾ പങ്കെടുക്കും.