ബ്രൗൺഷുഗറും കഞ്ചാവുമായി ഇതരസംസ്ഥാന ദന്പതികൾ പിടിയിൽ
1460878
Monday, October 14, 2024 3:51 AM IST
തൃപ്പൂണിത്തുറ: ബ്രൗൺ ഷുഗറും കഞ്ചാവുമായി ആസാം സ്വദേശികളായ ദമ്പതികൾ പിടിയിൽ. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബ്രൗൺഷുഗർ വിതരണം ചെയ്യുന്ന ആസാം ബോൺഗായിഗ്ഔൺ സ്വദേശി ഫുലാച്ചൻ അലി (32), ഭാര്യ അൻജുമ ബീഗം (23) എന്നിവരെയാണ് ഇരുമ്പനം വേലിക്കകത്ത് റോഡിൽ നിന്ന് കൊച്ചി ഡാൻസാഫും ഹിൽപാലസ് പോലീസും ചേർന്ന് ശനിയാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 240 ഗ്രാം കഞ്ചാവും 22 ഗ്രാം ബ്രൗൺ ഷുഗറും 2,35,490 രൂപയും കണ്ടെടുത്തു.
രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇരുമ്പനത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കളും പണവും കണ്ടെടുത്തത്.
കൊച്ചി സിറ്റി ഡാൻസാഫ് സബ് ഇൻസ്പെക്ടർ രാമുവിന്റെ നേതൃത്വത്തിൽ എഎസ്ഐ ഡി. രഞ്ജിത് കുമാർ, കെ.കെ. സുധീർ, എസ്സിപിഒമാരായ സി.വി. മധുസൂദനൻ, എ. ഷാജിമോൻ, എ.ജെ. വർഗീസ്, സിപിഒമാരായ ടി.ടി. സനു, എം.എസ്. മനോജ്, വി.എ. വിജയരാജ്, വി.എം. നീതു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.