ലോകമാനസികാരോഗ്യ ബോധവത്കരണം
1460403
Friday, October 11, 2024 3:57 AM IST
കോതമംഗലം: ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പുതുപ്പാടി മരിയൻ അക്കാദമിയും എൽദോ മാർ ബസേലിയോസ് കോളജും സ്വയം അസോസിയേഷനും സംയുക്തമായി ചേർന്ന് സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണം സംഘടിപ്പിച്ചു.
മാനസികാരോഗ്യവും ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും എന്നതിനെക്കുറിച്ച് കൺസൾട്ടന്റ് സൈക്കോളജിസ്റ്റും മെന്റലിസ്റ്റുമായ എ. വിജയകുമാർ ക്ലാസ് നയിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. കെ.എം. ജോർജ് അധ്യക്ഷത വഹിച്ചു. പ്രഫ. ബേബി എം. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.