കൂത്താട്ടുകുളം ഉപജില്ലാ ശാസ്ത്രോത്സവം : കൂത്താട്ടുകുളം ഗവ. യുപി സ്കൂളിന് ഓവറോൾ
1460395
Friday, October 11, 2024 3:48 AM IST
കൂത്താട്ടുകുളം: ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. ശാസ്ത്രമേള എൽപി, യുപി വിഭാഗങ്ങളിൽ കൂത്താട്ടുകുളം ഗവ. യുപി സ്കൂൾ ഓവറോൾ നേടി. എസ്പിഎൽപി മുത്തോലപുരം, എൽഎഫ്എച്ച്എസ് വടകര സ്കൂളുകൾ യഥാക്രമം രണ്ടാമതെത്തി.
എച്ച്എസ് വിഭാഗത്തിൽ കൂത്താട്ടുകുളം ഇൻഫന്റ് ജീസസ്, ഇലഞ്ഞി സെന്റ് പീറ്റേഴ്സ് സ്കൂളുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. എച്ച്എസ്എസ് വിഭാഗത്തിൽ വടകര സെന്റ് ജോൺസിനാണ് ഒന്നാം സ്ഥാനം, പാലക്കുഴ ഗവ. മോഡൽ സ്കൂൾ രണ്ടാമതെത്തി.
സോഷ്യൽ സയൻസ് മേളയിൽ എൽപി, യുപി വിഭാഗങ്ങളിൽ കൂത്താട്ടുകുളം ഗവ. യുപി ഒന്നാമതെത്തി. ഗവ.എൽപി ആലപുരം, സെന്റ് പോൾസ് മുത്തോലപുരം സ്കൂളുകൾക്കാണ് യഥാക്രമം രണ്ടാംസ്ഥാനം. എച്ച്എസ് വിഭാഗത്തിൽ വടകര എൽഎഫ് ഒന്നാം സ്ഥാനവും തിരുമാറാടി ഗവ.സ്കൂൾ രണ്ടാം സ്ഥാനവും നേടി. എച്ച്എസ്എസ് വിഭാഗത്തിൽ വടകര സെന്റ് ജോൺസ്, മാറാടി ഗവ.വിഎച്ച്എസ് സ്കൂളുകൾക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ.
ഗണിതശാസ്ത്ര മേളയിൽ എൽപി വിഭാഗത്തിൽ ഇലഞ്ഞി എസ്പി എൽപി ഒന്നാമതെത്തി. വടകര എൽഎഫ് എൽപിക്കാണ് രണ്ടാം സ്ഥാനം. യുപി വിഭാഗത്തിൽ വടകര എൽഎഫ് എൽപി, കൂത്താട്ടുകുളം ഗവ.യുപി സ്കൂളുകൾ ഒന്നും രണ്ടും സ്ഥാനം നേടി.
എച്ച്എസ് വിഭാഗത്തിൽ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഒന്നാം സ്ഥാനവും വടകര എൽഎഫ് രണ്ടാം സ്ഥാനവും നേടി. എച്ച്എസ്എസ് വിഭാഗത്തിൽ പാലക്കുഴ ഗവ.മോഡൽ സ്കൂൾ ഒന്നാമതെത്തി. വടകര സെന്റ് ജോൺസ് രണ്ടാംസ്ഥാനം നേടി.
ഐടി മേളയിൽ യുപി വിഭാഗം ഗവ. യുപി സൗത്ത് മാറാടിക്കാണ് ഒന്നാം സ്ഥാനം, ഇലഞ്ഞി സെന്റ് പീറ്റേഴ്സ് രണ്ടാമതെത്തി. എച്ച്എസ് വിഭാഗത്തിൽ വടകര എൽഎഫ്, ഇലഞ്ഞി സെന്റ് പീറ്റേഴ്സ് സ്കുളുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. എച്ച്എസ്എസ് വിഭാഗത്തിൽ വടകര സെന്റ് ജോൺസ് ഒന്നാമതെത്തി. പാലക്കുഴ ഗവ.മോഡൽ സ്കൂളിനാണ് രണ്ടാം സ്ഥാനം.
കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മരിയ ഗൊരേത്തി മേളകൾ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.ആർ. സന്ധ്യ അധ്യക്ഷത വഹിച്ചു. സമാപന യോഗത്തിൽ കൺവീനർ അഭിലാഷ് പത്തിൽ ട്രേഫികൾ വിതരണം ചെയ്തു.