സിപിഎമ്മിൽനിന്ന് തന്നെ പുറത്താക്കിയിട്ടില്ല: വി.പി. ചന്ദ്രൻ
1460374
Friday, October 11, 2024 3:23 AM IST
കൊച്ചി: വയനാട് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഫണ്ട് പിരിവ് നടത്തി, അത് കൈമാറിയില്ലെന്ന കാരണത്താല്‍ സിപിഎമ്മില്‍ നിന്നു തന്നെ പുറത്താക്കിയതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് തൃക്കാക്കര ഏരിയ കമ്മിറ്റിയംഗം വി.പി. ചന്ദൻ.
വ്യാജ വാര്‍ത്തകള്‍ കൊടുത്തവർക്കെതിരെയും കള്ളപ്രചാരണം നടത്തുന്ന വ്യക്തികള്‍ക്കെതിരെയും നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും വി.പി. ചന്ദ്രൻ പറഞ്ഞു.
ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലുള്ളവർ ആരാണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കിയതായും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.