വായ്പയായി നൽകിയ തുക തിരിച്ചുകിട്ടാൻ യുവാവിന്റെ സമരം
1460220
Thursday, October 10, 2024 7:24 AM IST
ചെറായി: വായ്പയായി വാങ്ങിയ 4.5 ലക്ഷം തിരികെ കിട്ടാൻ കോൺട്രാക്റുടെ വീടിനു മുന്നിൽ മക്കളുമായി വാർക്ക പണിക്കാരനായ യുവാവ് പട്ടിണി സമരം നടത്തി. പറവൂർ നന്ത്യാട്ടുകുന്നം കഴോത്ത് നാരായണൻ മകൻ മിനേഷാണ് കുഴുപ്പിള്ളി പള്ളാത്താംകുളങ്ങരയുള്ള കോൺട്രാക്ടറുടെവീടിനു മുന്നിൽ സമരം നടത്തിയത്.
കോൺട്രാക്ടറുടെ കീഴിൽ വാർക്കപ്പണി ചെയ്തിരുന്ന മിനേഷ് 11 മാസങ്ങൾക്ക് മുമ്പാണ് ചെക്കായി തുക കൈമാറിയത്. പറവൂർ കെഎസ്എഫിയിൽ ചിട്ടി വിളിച്ച് കിട്ടിയ തുക തന്റെ അഞ്ചു സെന്റ് കിടപ്പാടത്തിന്റെ ആധാരം ഈടുകൊടുത്താണ് മിനേഷ് കെഎസ്എഫിയിൽ നിന്ന് വാങ്ങി കോൺട്രാക്ടർക്ക് നൽകിയത്.
ഇതിനിടെ മിനേഷിനു രോഗം ബാധിക്കുകയും ജോലിക്കു പോകാൻ പറ്റാതെ വരുകയും ചെയ്തു. ഇതോടെ ചിട്ടികൾ തിരിച്ചടവ് മുടങ്ങി. വീടും പറമ്പും ജപ്തിയുടെ വക്കിലായി. കടം വാങ്ങിയ കോൺട്രാക്ടറാകട്ടെ പണം തിരിച്ചു നൽകുന്നുമില്ല. ഇതിനിടെ ജപ്തി ഭീഷണി കൂടി ആയപ്പോൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമായതോടെയാണ് മനേഷ് പട്ടിണി സമരം നടത്തിയത്.