കൃഷിയിടത്തില്‍ വിളനാശം വരുത്തിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
1460218
Thursday, October 10, 2024 7:24 AM IST
കോതമംഗലം: കീരംപാറയിൽ കൃഷിയിടത്തില്‍ വിളനാശം വരുത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. കീരംപാറ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് പുന്നേക്കാടിന് സമീപം പറാട് ഭാഗത്ത് മനിയാനിപ്പുറത്ത് സിബി ചാക്കോയുടെ കൃഷിയിടത്തില്‍ എത്തിയ പന്നിയെ പഞ്ചായത്തിന്റെ ഷൂട്ടര്‍ പാനലിലുള്ള ലൈസന്‍സുള്ള ഷിന്റോ ഏലിയാസാണ് വെടിവച്ച് കൊന്നത്. ഇന്നലെ രാവിലെ 10നാണ് സംഭവം. വനം, പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിലാണ് കാട്ടുപന്നിയെ കൊന്നത്. ജഡം പറമ്പില്‍ തന്നെ കുഴിച്ചിട്ടു.