അടഞ്ഞുകിടന്ന ലോഡ്ജിൽ മോഷണം: നേപ്പാൾ സ്വദേശി അറസ്റ്റിൽ
1460010
Wednesday, October 9, 2024 8:19 AM IST
മൂവാറ്റുപുഴ: അടഞ്ഞുകിടക്കുന്ന ലോഡ്ജിൽനിന്ന് ഒൻപത് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച നേപ്പാൾ സ്വദേശി അറസ്റ്റിൽ. നേപ്പാൾ സമർബാരി ബർവ്വ പൊലരിയ സ്വദേശി ഷെട്ടി ആല(29)ത്തിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
വാഴപ്പിള്ളി കവിത ലോഡ്ജിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടെലിവിഷൻ, എസി, ജനറേറ്റർ ഉൾപ്പടെയുള്ള വസ്തുക്കളാണ് മോഷ്ടിച്ചത്. വാതിൽ പൊളിച്ചാണ് ഇയാൾ അകത്തു കടന്നത്. ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്ഐമാരായ മാഹിൻ സലിം, ബിനു വർഗീസ്, എഎസ്ഐ വി.എം. ജമാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.