ഹെറോയിനുമായി ഇതരസംസ്ഥാനക്കാർ പിടിയിൽ
1459703
Tuesday, October 8, 2024 7:27 AM IST
പെരുമ്പാവൂർ: ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാനക്കാർ പെരുമ്പാവൂർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. അസം സ്വദേശികളായ മുസാക്കിർ അലി (20), അത്താബുർ റഹ്മാൻ (29) എന്നിവരെയാണ് കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബിനുവും സംഘവും ചേർന്ന് പിടികൂടിയത്.
പെരുമ്പാവൂർ നഗരത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും 17.728 ഗ്രാം ഹെറോയിൻ എക്സൈസ് പിടിച്ചെടുത്തു. കൂടാതെ ഇവർ ഉപയോഗിച്ചിരുന്ന സ്കൂട്ടറും 460 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സലിം യൂസഫ്, ടി.വി. ജോൺസൺ, എ.ബി. സുരേഷ്, പ്രിവന്റീസ് ഓഫീസർ പി.ബി. ഷിബു, ജിഷ്ണു, ജിതിൻ ഗോപി, പി.ആർ. അനുരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.