‘കർഷകർക്ക് വിവിധയിനം വിത്തുകൾ സബ്സിഡി നിരക്കിൽ നൽകും’
1458237
Wednesday, October 2, 2024 4:16 AM IST
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ വനാതിർത്തി മേഖലയിലടക്കം കർഷകർക്ക് സബ്സിഡി നിരക്കിൽ വിവിധയിനം നടീൽ വിത്തുകൾ നൽകുമെന്ന് കർഷക കോ-ഓർഡിനേഷൻ ചെയർമാനും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ ഷിബു തെക്കുംപുറം. കർഷക കൂട്ടായ്മ കണ്‍വീനർ കോഴയ്ക്കാട്ടുതോട്ടത്തിൽ ജോണി, കർഷക കോ-ഓഡിനേഷൻ കമ്മിറ്റി എന്നിവരുടെ മേൽനോട്ടത്തിൽ കീരംപാറ പറാട് നടത്തിയ ചേനക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തിൽ കർഷക കോ ഓർഡിനേഷൻ കിഴക്കൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്യുൽപാദനശേഷിയുള്ള വാഴക്കണ്ണുകളും നെൽവിത്തുകളുമാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. പറാട് കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ കർഷക കൂട്ടായ്മയിൽ കണ്‍വീനർ ജോണി കോഴയ്ക്കാട്ടുതോട്ടം അധ്യക്ഷത വഹിച്ചു.