അയ്യപ്പൻ കോവിലിൽ നവരാത്രി ആഘോഷം
1458214
Wednesday, October 2, 2024 3:49 AM IST
കൊച്ചി: എറണാകുളം അയ്യപ്പൻ കോവിലിൽ നവരാത്രി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. 13 ന് സമാപിക്കും. നാളെ വൈകിട്ട് 7.15 ന് നവരാത്രി ഉദ്ഘാടനം. 10 ന് വൈകിട്ട് ആറരയ്ക്ക് പൂജവയ്പ്.11 ന് വൈകിട്ട് ആറരയ്ക്ക് ദുർഗാപൂജ.
12 നു മഹാനവമി ആയുധപൂജ നടക്കും. രാവിലെ എട്ടരയ്ക്ക് ദുർഗാപൂജ, വൈകിട്ട് ആറരയ്ക്ക് കാളീപൂജ. 13 ന് രാവിലെ ഏഴിന് സരസ്വതി പൂജ, 7.20 നു പൂജയെടുപ്പ്. ഏഴരയ്ക്ക് വിദ്യാരംഭം.