കൊ​ച്ചി: ന​ടി ശ്വേ​താ മേ​നോ​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ക്രൈം ​യൂ​ട്യൂ​ബ് ചാ​ന​ല്‍ മേ​ധാ​വി ടി.​പി. ന​ന്ദ​കു​മാ​ര്‍ (62, ക്രൈം ​ന​ന്ദ​കു​മാ​ര്‍) അ​റ​സ്റ്റി​ലാ​യി. ശ്വേ​താ മേ​നോ​ന്‍റെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്ന​ലെ ന​ന്ദ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത ശേ​ഷം വൈ​കി​ട്ടോ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക​യും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കും വി​ധം സം​സാ​രി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് കേ​സ്. ഐ​ടി നി​യ​മ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.

പ​രാ​തി​ക്ക് പി​ന്നാ​ലെ യൂ​ട്യൂ​ബ് ചാ​ന​ലി​ലെ വീ​ഡി​യോ ഡി​ലീ​റ്റ് ചെ​യ്യാ​ന്‍ ന​ന്ദ​കു​മാ​റി​നോ​ട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ന​ന്ദ​കു​മാ​ര്‍ ഇ​തി​ന് ത​യാ​റാ​യി​ല്ല. വീ​ഡി​യോ​യി​ല്‍ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ഭാ​ഗം മാ​ത്രം നീ​ക്കം ചെ​യ്യാ​മെ​ന്നാ​ണ് ന​ന്ദ​കു​മാ​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.