സിബിഎസ്ഇ കലോത്സവം: മൂവാറ്റുപുഴ നിർമല മുന്നിൽ
1458200
Wednesday, October 2, 2024 3:37 AM IST
മൂവാറ്റുപുഴ: സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ കലോത്സവം സർഗധ്വനിയുടെ രചനാ മത്സരങ്ങൾ പൂർത്തിയായപ്പോൾ ആതിഥേയരായ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ 244 പോയിന്റുമായി മുന്നിൽ. വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ 242 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. അങ്കമാലി എടക്കുന്ന് നൈപുണ്യ പബ്ലിക് സ്കൂൾ -225, വാളകം ബ്രൈറ്റ് പബ്ലിക് സ്കൂൾ -206, മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ -202,
തൊടുപുഴ ഡി പോൾ സ്കൂൾ -191, കോതമംഗലം ഗ്രീൻ വാലി പബ്ലിക് സ്കൂൾ -189, തൊടുപുഴ ജയ് റാണി പബ്ലിക് സ്കൂൾ -189, വാഴക്കുളം ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ -185, കോതമംഗലം മേരിഗിരി പബ്ലിക് സ്കൂൾ -181 എന്നിങ്ങനെയാണ് ആദ്യ 10 സ്ഥാനത്തുള്ളവരുടെ പോയിന്റ് നില.
നാളെ ബാൻഡ് ഡിസ്പ്ലേ മത്സരവും ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴ ഹോളി മാഗി പള്ളി അങ്കണത്തിൽ കലാകേളികളും അരങ്ങേറും. സംഘാടക സമിതി ജനറൽ കണ്‍വീനറും നിർമല പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ഫാ. പോൾ ചൂരത്തൊട്ടി, പ്രധാനാധ്യാപിക സിസ്റ്റർ ലിജിയ എഫ്സിസി, പിടിഎ പ്രസിഡന്റ് സി.വി. ജോണി, കോ-ഓർഡിനേറ്റർമാരായ ജെയ്ബി കുരുവിത്തടം, എം.എസ്. ബിജു, ജിൻസി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഒന്‍പതിന് കലോത്സവം സമാപിക്കും.