യുവാവ് കലുങ്കിൽനിന്ന് വീണു മരിച്ചനിലയിൽ
1458168
Tuesday, October 1, 2024 10:43 PM IST
പോത്താനിക്കാട്: യുവാവിനെ റോഡരികിലെ കലുങ്കിൽനിന്ന് താഴേക്ക് വീണു മരിച്ചനിലയിൽ കണ്ടെത്തി. പോത്താനിക്കാട് ഉന്നത്തുംവീട്ടിൽ ജോസിന്റെ മകൻ ബിബിൻ ജോസ് (34) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പുളിന്താനം കള്ളുഷാപ്പിനു സമീപത്തുള്ള കലുങ്കിന് താഴെ ഇന്നലെ രാവിലെ പത്തോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.
പെയിന്റിംഗ് തൊഴിലാളിയാണ്. പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചശേഷം പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കലുങ്കിൽ ഇരിക്കുകയായിരുന്ന ബിബിൻ ഏഴടി താഴ്ചയിലേക്ക് തലകുത്തി മറിഞ്ഞു വീണ് കഴുത്തൊടിഞ്ഞ് മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംസ്കാരം ഇന്നു 11ന് പുളിന്താനം സെന്റ് ജോണ്‍സ് ബസ്ഫാഗെ യാക്കോബായ പള്ളിയിൽ. അവിവാഹിതനാണ്. അമ്മ: ആലീസ്. സഹോദരൻ: എബിൻ.