ട്രെയിൻ തട്ടി മരിച്ചനിലയിൽ
1458166
Tuesday, October 1, 2024 10:43 PM IST
നെടുന്പാശേരി: ഗൃഹനാഥനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. അകപ്പറന്പ് ഇരിയാട്ടുതറ വീട്ടിൽ നാരായണൻ (49)നെയാണ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.
മേയ്ക്കാവ് റെയിൽവേ ഗേറ്റിനു സമീപം ഇന്നലെ വൈകിട്ട് നാലരയോടെയാണ് മൃതദേഹം കണ്ടത്. നെടുന്പാശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അങ്കമാലി ഗവ. ആശുപത്രി മോർച്ചറിയിൽ. ഭാര്യ: അജിത. മക്കൾ: നവ്യ, നകുലൻ.