നെടുന്പാശേരി വിമാനത്താവളത്തിൽ 2.12 കോടിയുടെ കഞ്ചാവു വേട്ട; തിരുവനന്തപുരം സ്വദേശി പിടിയിൽ
1458102
Tuesday, October 1, 2024 7:48 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2.12 കോടി രൂപയുടെ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ബാങ്കോങ്കിൽ നിന്ന് തായ് എയർ വിമാനത്തിൽ വന്നിറങ്ങിയ വൈശാഖ് മോഹനെയാണ് കസ്റ്റംസ് പിടിയിലായത്.
4238.99 ഗ്രാം കഞ്ചാവ് ഇ യാളുടെ പക്കൽനിന്ന് കണ്ടെടു ത്തു. ചോക്ലേറ്റും ഉണക്കപ്പഴങ്ങളും ആണന്ന് തോന്നുന്ന വിധം ഒൻപത് പ്ലാസ്റ്റിക് കവറുകളിലായാണ് കഞ്ചാവ് നിറച്ചിരുന്നത്.
പായ്ക്കറ്റുകൾക്ക് നേരിയ പച്ച നിറമായിരുന്നു. ഡോഗ് സ്ക്വാഡിലെ ജാനു എന്ന നായയുടെ സഹായത്തോടെയാണ് കഞ്ചാവ് തിരിച്ചറിഞ്ഞത്. പ്രതിയെ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.