കെസിബിസി നാടകമേള: പുരസ്കാരങ്ങൾ സമ്മാനിച്ചു
1458099
Tuesday, October 1, 2024 7:48 AM IST
കൊച്ചി : മുപ്പത്തിയഞ്ചാമത് കെസിബിസി അഖില കേരള പ്രഫഷണല്‍ നാടക മേള സമാപിച്ചു. സെപ്റ്റംബര്‍ 23 മുതല്‍ പിഒസിയില്‍ നടന്ന മേളയില്‍ ഏഴു നാടകങ്ങളാണ് അവതരിപ്പിച്ചത്. ഇന്നലെ നടന്ന സമാപന സമ്മേളനത്തില്‍ മികച്ച നാടകങ്ങള്‍ ഉള്‍പ്പെടെ വിവിധ പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു.
കെസിബിസി മീഡിയ കമ്മീഷന് വൈസ് ചെയര്മാന് ബിഷപ് ആന്റണി മാര്‍ സില്‍വാനോസും നടന് ജോജു ജോര്‍ജും ചേര്‍ന്നാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
നടന് കൈലാഷ്, സംവിധായകന് ജി. മാര്‍ത്താണ്ഡന്‍, സി.ആര്. മഹേഷ് എംഎല്‍എ, ടി.എം.ഏബ്രഹാം, പൗളി വത്സന്, ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി, ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ഗാന്ധിഭവന് തിയറ്റര്‍ ഇന്ത്യയുടെ നാടകം 'യാത്ര' അവതരിപ്പിച്ചു.