നേർച്ച സദ്യയ്ക്കായി കലവറ നിറയ്ക്കൽ
1458095
Tuesday, October 1, 2024 7:48 AM IST
കോതമംഗലം : ആഗോള സർവമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിന് വരുന്ന തീർഥാടകർക്ക് നേർച്ചസദ്യയ്ക്കായി കലവറനിറയ്ക്കൽ നടത്തി. കാർഷിക മേഖലയായ കോതമംഗലത്തെയും പരിസരപ്രദേശങ്ങളിലേയും കർഷകർ നൽകിയ ആദ്യഫല ശേഖരണവും കാർഷിക വിഭവസമാഹരണവും നടത്തി.
തീർഥാടകർ ആരും വിശന്നിരിക്കാൻ പാടില്ലെന്ന പള്ളി മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇടവകയിലെ അഞ്ച് വാർഡുകളിലായി പ്രവർത്തിക്കുന്ന 28 കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് വിഭവസമാഹരണം നടത്തിയത്. ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. ജോസ് തച്ചേത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ്, കണ്‍വീനർ കെ.എ. നൗഷാദ്, പള്ളി ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ, ഏലിയാസ് കീരംപ്ലായിൽ, സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര, ബിനോയി മണ്ണൻചേരിൽ, എബി ചേലാട്ട്, ഡോ. റോയി മാലിൽ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
ഇന്ന് രാവിലെ 6.30ന് പ്രഭാത നമസ്കാരം, 7.15ന് വിശുദ്ധ അഞ്ചിന്മേൽ കുർബാന മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്തായുടെ മുഖ്യകാർമികനാകും. വൈകുന്നേരം അഞ്ചിന് വലിയ പള്ളിയിൽ നിന്നും പൊൻ, വെള്ളി കുരിശുകൾ ആഘോഷമായി ചെറിയ പള്ളിയിലേക്ക് കൊണ്ടുവരും, ആറിന് സന്ധ്യാ നമസ്കാരം.