വന്യമൃഗശല്യം; സെക്രട്ടേറിയേറ്റിന് മുന്നിൽ 17ന് സത്യാഗ്രഹം
1458093
Tuesday, October 1, 2024 7:48 AM IST
കോതമംഗലം: വനാതിർത്തി മേഖലകളിലെയും സമീപ പ്രദേശങ്ങളിലും കർഷകരെ കരുതലോടെ കാണാത്ത സംസ്ഥാന സർക്കാരിന്റെ വികല നയങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹം അനുഷ്ഠിക്കുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുപുറം. കർഷക കോ- ഓർഡിനേഷൻ കിഴക്കൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന സമരാഗ്നി സമര പ്രഖ്യാപന കണ്വൻഷൻ മലയിൻകീഴ് എന്റെ നാട് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെൻസിംഗും ഹാഗിംഗ് ഫെൻസിംഗും വനാതിർത്തി മേഖലയിൽ പരാജയപ്പെട്ടതിനാൽ ട്രഞ്ച് താഴ്ത്തി കർഷകരെ രക്ഷിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് 17ന് സെക്രട്ടേറിയേറ്റിന് മുന്നിൽ സത്യാഗ്രഹം സമരം നടത്തുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കൺവെൻഷനിൽ കർഷക കോ-ഓർഡിനേഷൻ ജനറൽ കണ്‍വീനർ ജെയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു. കർഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി ജോർജ്, വെറ്ററൽ വിഭാഗം സംസ്ഥാന അടിസ്ഥാനത്തിൽ നടന്ന നാച്ചുറൽ ബോഡി ബിൽഡിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച കർഷകൻ ജോയ് പനക്കനെ ചടങ്ങിൽ ആദരിച്ചു. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോണി പുളിന്തടം, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് എം.എം. അബ്ദുൾറഹ്മാൻ, വിവിധ കർഷക സംഘടന നേതാക്കളായ സി.പി. ജോസ്, കെ.ഇ. കാസിം, എം.എം. അഷ്റഫ്, പി.എം. ഹസൻ കുഞ്ഞ്, ജോസ് കൈതമന, എൻ.എഫ്. തോമസ്, ശശി വാരപ്പെട്ടി, കരുണാകരൻ പുനത്തിൽ, ജോസ് തുടുമ്മേൽ, മാർട്ടിൻ കീഴേമാടൻ, സജി തെക്കേക്കര, വർഗീസ് കൊന്നനാൽ, സുരേഷ് ആലപ്പാട്ട്, പി.എ. പാദുഷ എന്നിവർ പ്രസംഗിച്ചു.
അഖിലേന്ത്യ കിസാൻ മഹാ പഞ്ചായത്ത് ആരംഭിക്കുന്ന അഞ്ചാംഘട്ട ദേശീയ സമരത്തിന് കണ്വൻഷൻ പിന്തുണ പ്രഖ്യാപിക്കുകയും നവബർ 17ന് രാജ്യവ്യാപകമായി നടത്തുന്ന സമരത്തിൽ പങ്കെടുക്കുവാനും യോഗം തീരുമാനിച്ചു.