റിഫൈനറിയിലുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പൊള്ളലേറ്റു
1454299
Thursday, September 19, 2024 3:29 AM IST
അമ്പലമുകൾ: ബിപിസിഎൽ കൊച്ചി റിഫൈനറിയിലുണ്ടായ അപകടത്തിൽ ഇതര സംസ്ഥാനക്കാരുൾപ്പെടെ മുന്നു പേർക്ക് പൊള്ളലേറ്റു. ജീവനക്കാരായ അഭിലാഷ് (45), ഇതര സംസ്ഥാന തൊഴിലാളികളായ പ്രഭാത് (37), ലങ്കേഷ് എന്നിവർക്കാണ് പൊള്ളലേറ്റത്. എസ്ആർയു യൂണിറ്റിൽ ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടമുണ്ടായത്. ചൂട് വെള്ളം ശരീരത്തിലേയ്ക്ക് വീണതാണെന്നാണ് കമ്പനി അധികൃതർ പറഞ്ഞത്.
പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മൂവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിലാഷിന്റെ ശരീരത്തിൽ 45 ശതമാനവും പ്രഭാതിന് 20 ശതമാനവും ലങ്കേഷിന് 10 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ മാസം റിഫൈനറിയിലെ ഐആർഇപി സൈറ്റിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.