സപ്തദിന ക്യാമ്പിന് തുടക്കമായി
1454025
Wednesday, September 18, 2024 3:48 AM IST
കാലടി: ആദിശങ്കര എൻജിനീയറിംഗ് കോളജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സപ്തദിന ക്യാമ്പിന് കാലടി ഗവൺമെന്റ് യുപി സ്കൂളിൽ തുടക്കമായി. കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഷീജ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻജിനീയറിംഗ് കോളജ് റിസർച്ച് ഡീൻ ഡോ. എസ്. ശ്രീപ്രിയ , സ്കൂൾ പ്രിൻസിപ്പൽ എം.കെ. സഫിയമോൾ , പിടിഎ പ്രസിഡന്റ് പി.എ. ഡേവീസ് , പൂർവ്വ വിദ്യാർഥി സംഘടനാ പ്രസിഡന്റ് കെ.പി. വർഗീസ് ആദിശങ്കര ബിസിനസ് സ്കൂൾ മേധാവി ഷാജി മോഹൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ സിജോ ജോർജ്, വി. അശ്വിൻരാജ്, വോളണ്ടിയർ സെക്രട്ടറി എസ്. ഭരത് എന്നിവർ സംസാരിച്ചു.
ഡിജിറ്റൽ സാക്ഷരതാ യഞ്ജം, ആശുപത്രി ഉപകരണങ്ങളുടെ നവീകരണം, ലൈബ്രറി ഡിജിറ്റലൈസേഷൻ, സ്കൂൾ നവീകരണം, ബോധവത്കരണ പരിപാടികൾ, വ്യക്തിത്വ വികസന പരിപാടികൾ, പ്രായോഗിക പരിശീലനങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.