ആലുവ: സെന്റ് സേവ്യേഴ്സ് കോളേജ് എൻഎസ്എസ് സപ്തദിനക്യാമ്പ് സമായോജനം-2024 ന് തുടക്കമായി. മാലിന്യമുക്ത നവകേരളത്തിനായി യുവത എന്ന ടാഗ് ലൈനോടെ ആരംഭിച്ച ക്യാമ്പ് കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു.
സെന്റ് ആൽബർട്ട്സ് കോളജ് മുൻ പ്രിൻസിപ്പൽ എം.എൽ. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം ടി. കെ. അയ്യപ്പൻ, പ്രോഗ്രാം ഓഫീസർമാരായ ഡോ. മരിയ പോൾ, ഡോ. കെ. ലേഖ എന്നിവർ പ്രസംഗിച്ചു. വെളിയത്തു നാട് ഗവ. എംഐയുപി സ്കൂളിലാണ് 22 വരെ ക്യാമ്പ് നടക്കുന്നത്.