ജ​യ​സൂ​ര്യ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി​ക​ള്‍ 23ന് ​പ​രി​ഗ​ണി​ക്കും
Friday, September 13, 2024 3:21 AM IST
കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി​ക​ള്‍ ഈ ​മാ​സം 23ന് ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. ‘പി​ഗ്മാ​ന്‍' സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച് ക​യ​റി​പ്പി​ടി​ച്ചെ​ന്നാ​രോ​പി​ച്ച് ന​ടി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഒ​രു കേ​സ് എ​ടു​ത്ത​ത്. ആ​ദ്യം ക​ര​മ​ന പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് പി​ന്നീ​ട് തൊ​ടു​പു​ഴ​യി​ലേ​ക്കും തു​ട​ര്‍​ന്ന് കൂ​ത്താ​ട്ടു​കു​ളം സ്‌​റ്റേ​ഷ​നി​ലേ​ക്കും കൈ​മാ​റി.

തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ‘ദേ ​ഇ​ങ്ങോ​ട്ട് നോ​ക്കി​യേ' എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ ക​ട​ന്നു പി​ടി​ച്ചെ​ന്ന ആ​ലു​വ സ്വ​ദേ​ശി​നി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ല്‍ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത‌​താ​ണ് മ​റ്റൊ​രു കേ​സ്.


സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു, സ്ത്രീ​ക​ളെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്‌​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ജ​യ​സൂ​ര്യ​ക്കെ​തി​രേ ചു​മ​ത്തി​യ​ത്. ര​ണ്ട് ഹ​ര്‍​ജി​ക​ളി​ലും ജാ​മ്യ​ത്തെ എ​തി​ര്‍​ത്ത് സ​ര്‍​ക്കാ​റി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നു​ണ്ടെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഹ​ര്‍​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​നാ​യി ജ​സ്റ്റീ​സ് സി.​എ​സ്. ഡ​യ​സ് മാ​റ്റി​യ​ത്.