വല്ലാർപാടത്തമ്മയുടെ തിരുസ്വരൂപം നാളെ ബസിലിക്കയിൽ
1451009
Friday, September 6, 2024 3:56 AM IST
കൊച്ചി: വല്ലാർപാടത്തമ്മയുടെ തിരുസ്വരൂപം നാളെ ഘോഷയാത്രയോടെ വല്ലാർപാടം ബസിലിക്കയിലേക്ക് തിരിച്ചെത്തും. കഴിഞ്ഞ വർഷം നവംബർ 19 നാണ് ഭവനങ്ങൾ തോറുമുള്ള തിരുസ്വരൂപ പ്രയാണം ആരംഭിച്ചത്.
പനമ്പുകാട് സെന്റ് ജോസഫ് ദേവാലയത്തിൽ വൈകുന്നേരം നാലിനു ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത് ഫ്ളാഗ് ഓഫ് ചെയ്യുന്ന ഘോഷയാത്രയിൽ ആയിരക്കണക്കിന് വിശ്വാസികൾ അണിനിരക്കും.
ഘോഷയാത്ര ബസിലിക്കയിൽ എത്തുമ്പോൾ ആഘോഷമായ ദിവ്യബലി. തുടർന്ന് ഇടവകയിലെ നൂറോളം വനിതകൾ ചേർന്നവതരിപ്പിക്കുന്ന മെഗാ മാർഗംകളി അരങ്ങേറും.